കേരളാ ദേവസ്വം ബോർഡ്‌ റിക്രൂട്ട്മെന്റ് 2020-അപേക്ഷിക്കേണ്ട അവസാന തിയ്യതി 29-02-2020

തൊഴിൽവാർത്ത തൊഴിൽവീഥി ജോലി ഒഴിവുകൾ,freejobalert 2020,jobalert ,rrb,psc,psc thulasi
Kerala devaswom board images

കേരളാ ദേവസ്വം ബോർഡ്‌ വിജ്ഞാപന വിവരങ്ങൾ 


 ഗുരുവായൂർ ദേവസ്വം ബോർഡ് 14 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർജൻ ,മെഡിക്കൽ സൂപ്രണ്ട് ,പീഡിയാട്രീഷ്യൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ് ഗ്രേഡ് 2, വെറ്റിനറി സർജൻ, പബ്ലിക് റിലേഷൻസ് ഓഫീസർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ്,കെ. ജി  ടീച്ചർ, ഡ്രൈവർ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ താഴെ കൊടുക്കുന്നു. തൊഴിൽ വാർത്ത

1.മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)

 കാറ്റഗറി നമ്പർ-8/2020
 ശമ്പളം-68700-110400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി- നേരിട്ടുള്ള നിയമനം
 പ്രായപരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എം ബി ബി എസ്‌ 
2. ദേവസ്വം മെഡിക്കൽ സെന്ററിലോ സർക്കാർ സർവീസിലോ 15 വർഷത്തിൽ കുറയാത്ത സേവന പരിചയം
3. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ (തൊഴിൽ വീഥി)

2. സർജൻ

കാറ്റഗറി നമ്പർ-9/2020
 ശമ്പളം-68700-110400 രൂപ

 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായപരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എം ബി ബി എസ്‌ 
2. എംഎസ് അല്ലെങ്കിൽ എഫ് ആർ സി എസ്
3.ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

3. പീഡിയാട്രീഷ്യൻ

കാറ്റഗറി നമ്പർ-10/2020
 ശമ്പളം-68700-110400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായപരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എം ബി ബി എസ്‌ 
2. പീഡിയാട്രിക്കൽ എം ഡി അല്ലെങ്കിൽ ഡി സി എച്ച്
3.ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

4. ഇ എൻ ടി സ്പെഷ്യലിസ്റ്റ്

കാറ്റഗറി നമ്പർ-11/2020
 ശമ്പളം-68700-110400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായപരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എം ബി ബി എസ്‌ 
2. ഇ എൻ ടി യിലുള്ള ബിരുദാനന്തര യോഗ്യത 
3.ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

5. റസിഡന്റ് മെഡിക്കൽ ഓഫീസർ

കാറ്റഗറി നമ്പർ-12/2020
 ശമ്പളം-45800-89000 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായപരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എം ബി ബി എസ്‌ 
2.ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

6. സ്റ്റാഫ് നേഴ്സ് ഗ്രേഡ് II

 കാറ്റഗറി നമ്പർ-13/2020
 ശമ്പളം-27800-59400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-18 - 36

 വിദ്യാഭ്യാസ യോഗ്യത-
1. എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. ജനറൽ സിക്ക് നഴ്സിംഗിൽ  3 വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം
3. കേരള നഴ്സ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

7. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

കാറ്റഗറി നമ്പർ-14/2020
 ശമ്പളം-22200-48000 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-18 - 36

 വിദ്യാഭ്യാസ യോഗ്യത-
1.എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായിരിക്കണം
 അല്ലെങ്കിൽ
⚫️ കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റു തത്തുല്യ യോഗ്യത

8. ഫാർമസിസ്റ്റ് ഗ്രേഡ്II

കാറ്റഗറി നമ്പർ-15/2020
 ശമ്പളം-22200-48000 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1.എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. കേരള സർക്കാർ നൽകിയിട്ടുള്ള കംപോണ്ടിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
3. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ നിന്നും ലഭിച്ച നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
4. ഫാർമസിസ്റ്റ് ആയി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

9. വെറ്റിനറി സർജൻ

കാറ്റഗറി നമ്പർ-16/2020
 ശമ്പളം-39500-83000 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-25 - 36

 വിദ്യാഭ്യാസ യോഗ്യത-
1. വെറ്റിനറി സയൻസിൽ ഉള്ള ബിരുദം
2. വെറ്റിനറി സർജനായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
3. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ നിന്നും ലഭിച്ച നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ

10. പബ്ലിക് റിലേഷൻസ് ഓഫീസർ



കാറ്റഗറി നമ്പർ-17/2020
 ശമ്പളം-27800-59400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-25 - 36

 വിദ്യാഭ്യാസ യോഗ്യത-
1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പബ്ലിക് റിലേഷസിലുള്ള ഡിപ്ലോമ
3. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും  ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും  വിവർത്തനം ചെയ്യുവാനും പത്രക്കുറിപ്പ് തയ്യാറാക്കുന്നതിനും കഴിവുണ്ടായിരിയ്ക്കണം

11. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കാറ്റഗറി നമ്പർ-18/2020
 ശമ്പളം-27800-59400 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-25 - 40

 വിദ്യാഭ്യാസ യോഗ്യത-
1. കമ്പ്യൂട്ടർ സയൻസിൽ ബിടെക്/ എംസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

12. റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ് 

കാറ്റഗറി നമ്പർ-19/2020
 ശമ്പളം-19000-43600 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-25 - 36

 വിദ്യാഭ്യാസ യോഗ്യത-
1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2. മതപരമായ കാര്യങ്ങളിൽ പ്രഭാഷണം നടത്താനുള്ള കഴിവ്
3. നാരായണീയം ശ്രീമദ് ഭഗവത്ഗീത തുടങ്ങിയ ഹിന്ദു ഗ്രന്ഥങ്ങളിൽ ഉള്ള സമഗ്രമായ അറിവ്

13.കെ ജി ടീച്ചർ

കാറ്റഗറി നമ്പർ-20/2020
 ശമ്പളം-25200-54000 രൂപ
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-20- 40

 വിദ്യാഭ്യാസ യോഗ്യത-
1. പ്ലസ് ടു പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നും പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പാസായിരിക്കണം

14 ഡ്രൈവർ ഗ്രേഡ്II

കാറ്റഗറി നമ്പർ-21/2020
 ശമ്പളം-18000-41500
 ഒഴിവുകൾ-01
 നിയമന രീതി-നേരിട്ടുള്ള നിയമനം
 പ്രായ പരിധി-18 - 36

 വിദ്യാഭ്യാസ യോഗ്യത-
1. ഏഴാംക്ലാസ് പാസായിരിക്കണം
2. നിലവിൽ എൽ എം വി  ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
3. മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

 അപേക്ഷ ഫീസ് വിവരങ്ങൾ

🔴മെഡിക്കൽ സൂപ്രണ്ട് ,സർജൻ ,പീഡിയാട്രീഷൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ്, റസിഡന്റ് മെഡിക്കൽ ഓഫീസർ , സർജൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 1000രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 750 രൂപയും ആണ് അപേക്ഷ ഫീസ്

🔴 സ്റ്റാഫ് നേഴ്സ് ഗ്രേഡ്II, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,ഫാർമസിസ്റ്റ് ഗ്രേഡ്II, പബ്ലിക് റിലേഷൻസ് ഓഫീസർ ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,റിലീജിയസ് പ്രൊപ്പഗാൻഡിസ്റ്റ് ,കെ ജി ടീച്ചർ, എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 300 രൂപയും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്

🔴 ഡ്രൈവർ ഗ്രേഡ് II എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 200 രൂപയും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് രൂപയുമാണ് അപേക്ഷാ ഫീസ്

 എങ്ങനെ അപേക്ഷിക്കാം

🔴 ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

🔴 വെബ്സൈറ്റിലെ ഹോംപേജിൽ ഉള്ള'Apply online' എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്
🔴 അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്ന് മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. 
🔴 പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്
🔴 പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ശരിയെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗാർഥിയുടെ ചുമതലയാണ്

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29 2 2020 അർധരാത്രി 12 മണിവരെ




Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs