കോഴിക്കോ ജില്ലയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഐ സി ടി എസ് ചേളന്നൂർ പ്രോജക്ടിലേക്ക് തലക്കുളത്തൂർ ,കാക്കൂർ, നാശിക്കുനി, ചേളന്നൂർ ,കക്കോടി പഞ്ചായത്തുകളിലേക്ക് അംഗനവാടി വർക്കർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.
ഫോൺ 0495 2261560
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ഇടുക്കി ജില്ലയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രോജക്‌ട് ഫെല്ലോമാര്‍ എന്നിവരുടെ താല്‍ക്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. അതാത് ജില്ലകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളെയാണ് ഒഴിവുകളില്‍ പരിഗണിക്കുന്നത്. വിശദവിവരങ്ങള്‍ www.keralabiodiveristy.org യില്‍ ലഭ്യമാണ്. ജില്ലാ കോര്‍ഡിനേറ്ററിന്റെ അപേക്ഷ ഫെബ്രുവരി 15 വരെയും പ്രോജക്‌ട് ഫല്ലോമാരുടെ അപേക്ഷ ഫെബ്രുവരി 12 വരെയും സ്വീകരിക്കും.