Freejobalert 2020-No exam no application fee jobs



 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 15- കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.


1. വിവരാവകാശ കമ്മീഷണർ നിയമനം

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണറുടെ നിലവിലുളള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്‌ട് 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുളള മേഖലകള്‍ എന്നീ വിവരങ്ങള്‍ സഹിതം മാര്‍ച്ച്‌ 15 വൈകിട്ട് അഞ്ചിനു മുന്‍പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലോ അല്ലെങ്കില്‍ gadcdn6@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ അയക്കണം.വൈകിക്കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കുവാനുളള പ്രൊഫോര്‍മയും കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ല്‍ ലഭിക്കും

2. ഇലക്ട്രിക്കൽ ഗസ്റ്റ്‌ ലക്ചർ 


തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്‌ട്രിക്കല്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സ് മാര്‍ക്കോടെ ബി.ടെക് യോഗ്യതയുളളവര്‍ 29ന് രാവിലെ പത്തിന് എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ച്ചയ്ക്കുമായി ഹാജരാകണം. കൂടിക്കാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0487-2333290

3.അധ്യാപകർ നിയമനം 

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ സിസിഎംവൈ യില്‍ ഇംഗ്ലീഷ്, സയന്‍സ്, ചരിത്രം, ജോഗ്രഫി, മലയാളം എന്നീ വിഷയങ്ങളില്‍ പിഎസ്.സി, എസ്.എസ്.സി, മത്സര പരീക്ഷകള്‍ക്ക് പരിശീലനത്തിന് അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുളളവര്‍ ആവശ്യമായ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്ബാകെ എത്തണം. ഫോണ്‍ : 0495 2724610, 9447468965.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs