കേരള ഹൈക്കോടതിയിലേക്ക് ജോലി ഒഴിവുകൾ. വിജ്ഞാപന വിവരങ്ങൾ താഴെ
അസിസ്റ്റന്റ് ,വാച്ച്മാൻ ,ബൈൻഡർ തുടങ്ങിയ തസ്തികകളിലേക്ക് കേരള ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന വ്യക്തികൾക്ക് ഒരു വലിയ അവസരമാണ് ഇത്. കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 17നാണ് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിച്ച് തുടങ്ങേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2020 മാർച്ച് 9ന് മുൻപ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കണം. അസിസ്റ്റന്റ്, ബൈൻഡർ ,വാച്ച്മാൻ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ട രീതി എന്നിവ താഴെ കൊടുക്കുന്നു
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
---|---|
തൊഴിൽ വിഭാഗം | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റന്റ്, വാച്ച്മാൻ, ബൈൻഡർ |
ഒഴിവുകളുടെ എണ്ണം | 09 |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
ജോലിസ്ഥലം | കേരളം |
തുടങ്ങുന്ന തീയതി | 17/02/2020 |
അവസാന തീയതി | 09/03/2020 |
1. വാച്ച്മാൻ
ഒഴിവുകളുടെ എണ്ണം-07
ശമ്പളം-17500 - 39500
പ്രായപരിധി-
02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം
വിദ്യാഭ്യാസ യോഗ്യത- എസ്എസ്എൽസി
2. ബൈൻഡർ
ഒഴിവുകളുടെ എണ്ണം-01
ശമ്പളം-19000 - 43600
പ്രായപരിധി-
02/01/1984 നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം
വിദ്യാഭ്യാസ യോഗ്യത-
⚫️ എട്ടാം ക്സ് അല്ലെങ്കിൽ തത്തുല്യ വിജയം
⚫️ ബുക്ക് ബൈൻഡിംഗ് (ലോവർ) അല്ലെങ്കിൽ തത്തുല്യമായ വിജയം [ഈ കൈവശമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബുക്ക് ബൈൻഡിങ്ങിൽ 18 മാസത്തെ പരിചയമുള്ളവരെ പരിഗണിക്കും]
3. അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം-01
ശമ്പളം-27800 - 59400
പ്രായപരിധി-
02/01/1981 നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം
വിദ്യാഭ്യാസ യോഗ്യത-
⚫️കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം
⚫️ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
അപേക്ഷാഫീസ്
വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 450 രൂപയും ബൈൻഡർ ,അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. നെറ്റ് ബാങ്കിംഗ് ,ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ,ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. പരീക്ഷാഫീസ് അടയ്ക്കുന്നതിന് ബാങ്ക് ഇടപാട് നിരക്കുകൾ ബാധകം എങ്കിൽ ഉദ്യോഗാർത്ഥികൾ വഹിക്കണം
അപേക്ഷിക്കേണ്ട രീതി
⚫️ ഓൺലൈൻ വഴി രണ്ട് ഘട്ടങ്ങളായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്
⚫️ വിശദവിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള വിജ്ഞാപനങ്ങൾ നോക്കുക
⚫️ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
അപേക്ഷ സമർപ്പിക്കുക