നോട്ടീസ് വിവരങ്ങൾ
മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിനു കീഴിൽ നഴ്സ് ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ജനറൽ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറിയാണ് നഴ്സ് ഗ്രേഡ് 2 യോഗ്യത. നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ്/ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി [ഹോമിയോപ്പതി] കോഴ്സ് ആണ് ഫാർമസിസ്റ്റ് ഗ്രേഡ്2 തസ്തികയിലേക്കുള്ള യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഫെബ്രുവരി 18ന രാവിലെ 10 ന് നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിന് ഹാജരാക്കണം
മെഡിക്കൽ ഓഫീസർ
മലപ്പുറം ജില്ലയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: എംബിബിഎസ്, ടി സി എം രജിസ്ട്രേഷൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17ന് രാവിലെ 10 മണിക്ക് വാക്കിൻ ഇന്റർവ്യൂവിന് മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.