District high court freejobalert 2020-apply offline -@dailyjob.online

ഹൈക്കോടതിയിൽ നല്ല ശമ്പളത്തിൽ ജോലി നേടാൻ അവസരം


 വിജ്ഞാപന വിവരങ്ങൾ


 ഗുരുഗ്രാം ജില്ലാകോടതി 18 സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് ഔദ്യോഗികമായി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഗുരുഗ്രാം ജില്ലാ കോടതിയുടെ ഏറ്റവും പുതിയ വിജ്ഞാപനമനുസരിച്ച് ഫെബ്രുവരി 17 മുതൽ ഓഫ്‌ലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മാർച്ച് 12 വരെ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ചുനോക്കുക.


കോടതിയുടെ
പേര്
ഗുരുഗ്രാം ജില്ലാ
കോടതി
ജോലി തരം കേന്ദ്ര സർക്കാർ
ജോലിയുടെ പേര് സ്റ്റെനോഗ്രാഫർ
ഒഴിവുകൾ 18
ജോലിസ്ഥലം ഗുരുഗ്രാം
അവസാന തീയതി 12/03/2020

 ഗുരുഗ്രാം ജില്ലാകോടതി റിക്രൂട്ട്മെന്റ് പ്രായപരിധി വിവരങ്ങൾ

 ഗുരുഗ്രാം ജില്ലാ കോടതിയിലേക്ക് അപേക്ഷിക്കുന്നതിന് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ പ്രായപരിധി എത്തിയവർക്കു മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. 18 മുതൽ 42 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

 ഗുരുഗ്രാം ജില്ലാകോടതി റിക്രൂട്ട്മെന്റ് വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ


⚫️ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സയൻസിൽ ബിരുദം
⚫️ അപേക്ഷകന് ഇംഗ്ലീഷിൽ 80 W.P.M ടൈപ്പിംഗ് സ്പീഡും ട്രാൻസ്ക്രിപ്ഷനിൽ 20 W.P.M വേഗതയിലും ഒരു പരീക്ഷ വിജയിച്ചിരിക്കണം

 അപേക്ഷ സമർപ്പിക്കേണ്ട രീതി

 താൽപര്യമുള്ളവരും യോഗ്യരായ ഉദ്യോഗാർത്ഥികളും താഴെക്കൊടുത്തിരിക്കുന്ന ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ഐഡി കാർഡിന്റെ ഫോട്ടോ കോപ്പിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. എല്ലാം പൂരിപ്പിച്ച് താഴെക്കൊടുത്ത വിലാസത്തിൽ അപേക്ഷ ഫോമുകൾ അയക്കേണ്ടതാണ് .

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs