സഹകരണ സർവീസ് പരീക്ഷാ ബോർഡ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
കേരളത്തിലുടനീളമുള്ള 196 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം.താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ വഴി ജൂനിയർ ക്ലാർക്ക് /ക്യാഷ്യർ തസ്തികകളിലേക്ക് മാർച്ച് 2 മുതൽ അപേക്ഷിച്ച് തുടങ്ങാം. മാർച്ച് 31ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ താഴെ വിവരിക്കുന്നു.
സ്ഥാപനം | കേരള സ്റ്റേറ്റ് സർവീസ് പരീക്ഷാ ബോർഡ് |
---|---|
ജോലിയുടെ രീതി | കേരള സർക്കാർ |
തസ്തികയുടെ പേര് |
ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ |
ആകെ ഒഴിവുകൾ | 196 |
ജോലിസ്ഥലം | കേരളം |
അപേക്ഷ സമർപ്പിക്കേണ്ട വിധം |
തപാൽ വഴി |
അപേക്ഷിക്കേണ്ട തീയതി |
02/03/2020 |
അവസാന തീയതി | 31/03/2020 |
സി എസ് ബി റിക്രൂട്ട്മെന്റ് 2020 - ഒഴിവുകളുടെ വിശദാംശങ്ങൾ
സഹകരണ സർവീസ് പരീക്ഷ ബോർഡ് 196 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത നോട്ടിഫിക്കേഷൻ നോക്കുക
സി എസ് ബി റിക്രൂട്ട്മെന്റ് 2020 - പ്രായപരിധി വിവരങ്ങൾ
സഹകരണ സർവീസ് പരീക്ഷ ബോർഡിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 40 വരെയാണ്. എസ് സി എസ് ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് അഞ്ചുവർഷത്തെ ഇളവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവും വികലാംഗർക്ക് പത്തുവർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്.
സി എസ് ബി റിക്രൂട്ട്മെന്റ് 2020 - വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
🔴 എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
🔴 ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ
🔴 മറ്റു കൂടുതൽ വിദ്യാഭ്യാസ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്ത വിജ്ഞാപനം പരിശോധിക്കുക.
സി എസ് ബി റിക്രൂട്ട്മെന്റ് 2020 - അപേക്ഷാഫീസ് വിവരങ്ങൾ
സഹകരണ സർവീസ് പരീക്ഷ ബോർഡിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ജനറൽ വിഭാഗത്തിന് 150 മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 50 രൂപയുമാണ് ഓരോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ്. ചലാൻ അടക്കുന്നതിനായി താഴെക്കൊടുത്ത ഫോം ഡൗൺലോഡ് ചെയ്യുക.
സി എസ് ബി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
⚫️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 മാർച്ച് 31നു മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.