Kerala university freejobalert recruitment 2020-Cook and Helper vacancy's-apply offline @dailyjob.online

കേരള യൂണിവേഴ്സിറ്റിയിൽ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
Kerala university images 

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


കേരള യൂണിവേഴ്സിറ്റി കുക്ക് ഹെൽപ്പർ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. കേരള യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനമനുസരിച്ച് 2020 മാർച്ച് 13 മുതൽ തപാൽ വഴി അപേക്ഷ തുടങ്ങാവുന്നതാണ്. 2020 മാർച്ച് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ വവരങ്ങൾ താഴെ വിവരിക്കുന്നു.

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 ശമ്പള,ഒഴിവ് വിവരങ്ങൾ


കേരള യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് 20000/- രൂപ പ്രതിമാസ ശമ്പളത്തിൽ ഒരു വർഷത്തേക്ക് പാചകക്കാരനായി 2 വനിതകളെയും സഹായികളായി 630/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് വനിതകളെയും നിയമിക്കുന്നു. നിയമിക്കപ്പെടുന്നവർ സ്ഥിരമായി ഹോസ്റ്റലിൽ താമസിക്കേണ്ടതാണ്.

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി

⚫️ യോഗ്യരും താൽപര്യമുള്ളവരും ആയ വനിതാ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയൽ കാർഡ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം
 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള സർവകലാശാല വനിതാ ഹോസ്റ്റൽ, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ മാർച്ച് 31 വൈകീട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
⚫️കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs