KMML recruitment 2020-online application will started in 29th february-apply @www.dailyjob.online

നാലാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാവുന്ന ഗവൺമെന്റ് ജോലി. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കൂ

KMML വിജ്ഞാപന വിവരങ്ങൾ

KMML ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് യൂണിറ്റിൽ ജൂനിയർ വെയിറ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 2020 ഫെബ്രുവരി 29 മുതൽ ഇതിലേക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ യോഗ്യതാ മാനദണ്ഡ വിവരങ്ങൾ താഴെ വിവരിക്കുന്നു.

 കെ എം എം എൽ വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

 ഉദ്യോഗാർത്ഥി നിർബന്ധമായും നാലാംക്ലാസ് പാസായിരിക്കണം എന്നു മാത്രമാണ് വിദ്യാഭ്യാസ യോഗ്യത.

 ശമ്പളംവുമായി ബന്ധപ്പെട്ട വിജ്ഞാപന വിവരങ്ങൾ

 കെ എം എം എൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് യൂണിറ്റി ലേക്കുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന മാസശമ്പളം 12540 മുതൽ 23770 വരെ ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പളത്തിന് പുറമേ കോൺട്രിബ്യൂട്ടറി പ്രൊവിഡൻസ് ഫണ്ട്, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവക്ക് കമ്പനിയുടെ നിയമപ്രകാരം അർഹത ഉണ്ടായിരിക്കുന്നതാണ്.

 കെ എം എം എൽ പ്രായപരിധി വിജ്ഞാപന വിവരങ്ങൾ

01-01-2020 ൽ 36 വയസ്സ് കവിയാൻ പാടില്ല. എസ് സി /എസ് ടി /ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതം ആയിട്ടുള്ള പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്. പരിധി വിവരങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

അപേക്ഷാഫീസ് ആ വിവരങ്ങൾ

 ഉദ്യോഗാർഥികൾക്ക് ഉള്ള അപേക്ഷാഫീസ് 300 രൂപയാണ്. അപേക്ഷാഫീസ് ഡി ഡി ആയി 'ദി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ ' പേരിൽ ചവറയിൽ മാറാവുന്ന രീതിയിൽ അപേക്ഷകർ അപേക്ഷാഫോമിന്റെ കൂടെ സമർപ്പിക്കേണ്ടതാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി

⚫️ ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമായും മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
⚫️ താഴെ കൊടുത്ത ലിങ്കിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അടുത്ത കാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 20/03/2020 ന് മുൻപായി ' ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്( പി ആൻഡ് /ലീഗൽ), ദി കേരള മിനറൽസ് ആൻഡ് മെറ്റൽസ്, പി ബി നമ്പർ-4, ശങ്കരമംഗലം, ചവറ, കൊല്ലം,691583 എന്ന വിലാസത്തിൽ അവസാന തീയതിക്ക് മുമ്പായി അയക്കേണ്ടതാണ്. അപേക്ഷ കവറിനു മുകളിൽ ആയി ജൂനിയർ വെയിറ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം
⚫️ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs