മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ് ഒഴിവുകളുടെ വിജ്ഞാപന വിവരങ്ങൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ വിജ്ഞാപനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമണമാണ് നടത്തുന്നത്. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രതിമാസ ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട വിധം എന്നീ വിവരങ്ങൾ താഴെ കൊടുക്കുന്നു.
പദ്ധതി | മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി |
---|---|
തസ്തികയുടെ പേര് |
അസിസ്റ്റന്റ് |
ആകെ ഒഴിവുകൾ | 2 |
ജോലിസ്ഥലം | കേരളം |
അവസാന തീയതി |
മാർച്ച് 31 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റിക്രൂട്ട്മെന്റ് 2020 -പ്രായപരിധി വിവരങ്ങൾ
അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 01/04/2020ന് 45 വയസ്സ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതി മാസ ശമ്പളം 18500 രൂപയും ലഭിക്കുന്നതാണ്.
![]() |
Gandhi images/indispendace day images |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റിക്രൂട്ട്മെന്റ് 2020 -വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ
⚫️ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
⚫️ ഇംഗ്ലീഷും മലയാളവും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
⚫️ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എം. എസ് ഓഫീസ് സർട്ടിഫിക്കറ്റ്.
⚫️ തൊഴിലുറപ്പ് മിഷനിലേയോ, ഇതര സർക്കാർ മിഷനുകളിലെയോ, സർക്കാർ ഏജൻസികളിലെയോ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി റിക്രൂട്ട്മെന്റ് 2020 -അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, അധിക യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം താഴെ കൊടുത്ത വിലാസത്തിൽ അയക്കേണ്ടതാണ്.
വിലാസം
മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ,5-ആം നില, സ്വരാജ് ഭവൻ, നന്ദൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം, പിൻ 695003
⚫️ അപേക്ഷകൾ 2020 മാർച്ച് 31 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കത്തക്ക വിധത്തിൽ അയക്കുക.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.
0471 2313385, 0471 2314385
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നോട്ടിഫിക്കേഷൻ നോക്കുക