SDSC Recruitment 2020-Lab technician,Fireman and Nurse vacancy's-@www.dailyjob.online

സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഫയർമാൻ ഒഴിവുകൾ യോഗ്യത പത്താം ക്ലാസ്

സതീഷ് ധവാൻ സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ 


നഴ്സ് ഫയർമാൻ ലാബ് ടെക്നീഷ്യൻ തുടങ്ങിയ 12 ഒഴിവുകളിലേക്ക് സതീഷ് ധവാൻ സ്പേസ് സെന്റർ (SDRC SHAR) ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തിരിയുന്ന ഉദ്യോഗാർകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലേക്ക് ആണ് വിജ്ഞാപനം. താൽപര്യമുള്ളവരും യോഗ്യമായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി 2020 മാർച്ച് 7 മുതൽ 2020 മാർച്ച് 27 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള വിജ്ഞാപനം നോക്കുക.

1. നഴ്സ്


ഒഴിവുകളുടെ എണ്ണം-02
ശമ്പളം-44900 - 142400 വരെ 
പ്രായപരിധി- 18 - 25
വിദ്യാഭ്യാസ യോഗ്യത-
⚫️SSLC /SSC + കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ നഴ്സിംഗ്(അത് സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിലുകളിൽ നഴ്സിങ് യോഗ്യത രജിസ്റ്റർ ചെയ്യണം)
⚫️ സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

2. ലാബ് ടെക്നിഷ്യൻ

ഒഴിവുകളുടെ എണ്ണം-03
ശമ്പളം-25500 - 81100 വരെ 
പ്രായപരിധി- 18 - 25
വിദ്യാഭ്യാസ യോഗ്യത-
⚫️SSLC /SSC + ഒരു മെഡിക്കൽ കോളേജ് അല്ലെങ്കിൽ സംസ്ഥാന /കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ടു വർഷത്തിൽ കുറയാത്ത ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി.

3. ഫയർമാൻ

ഒഴിവുകളുടെ എണ്ണം-07
ശമ്പളം-19900 - 63200 വരെ 
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത-
⚫️SSLC /SSC അല്ലെങ്കിൽ അതിനു തത്തുല്യമായ യോഗ്യത.

⚫️ ഉദ്യോഗാർത്ഥികൾ ശാരീരികക്ഷമത മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

സതീഷ് ധവാൻ സ്പേസ് സെന്റർ അപേക്ഷാ ഫീസ് വിവരങ്ങൾ

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഓരോ ഉദ്യോഗാർത്ഥികൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസ് അടക്കാവുന്നതാണ്. അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. അവസാന തീയതിക്ക് മുൻപ് പണമടക്കാൻ കഴിയുന്നില്ലെങ്കിൽ മാർച്ച് 28 5 മണി വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫീസ് അടക്കുന്ന സമയത്തുള്ള ചാർജുകൾക്ക് സ്ഥാപനം ഉത്തരവാദി ആയിരിക്കുന്നതല്ല.

 അപേക്ഷാ ഫീസ് വിവരങ്ങൾ

🔴താല്പര്യമുള്ളവരും യോഗ്യവുമായ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്ത Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു 2020 മാർച്ച് 20 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
🔴 അപേക്ഷാ സമർപ്പിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
🔴 അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ രജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള കാര്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കുക
🔴 കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ ഉള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

1 comment

  1. Kollam
© DAILY JOB. All rights reserved. Developed by Daily Jobs