കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റ് 2020- എക്സിക്യൂട്ടീവ് ട്രെയിനീ വിജ്ഞാപന വിവരങ്ങൾ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ അതുപോലെ കപ്പൽ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഏപ്രിൽ 15 മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും താഴെ വിവരിക്കുന്നു.
✏️ സ്ഥാപനം - കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്(CSL)
✏️ ജോലിസ്ഥലം - കൊച്ചി
✏️ ആകെ ഒഴിവുകൾ - 04
✏️ ജോലി തരം - കേരള സർക്കാർ
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ അവസാന തീയതി - 2020 ഏപ്രിൽ 15
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ട പ്രായപരിധിയും 27 വയസ്സ് കവിയാൻ പാടില്ല.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ട്രെയിനിങ് തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 40000 മുതൽ 1,40,000 രൂപ വരെയാണ് ശമ്പളം.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 65 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗിൽ എക്സിക്യൂട്ടീവ് ട്രെയിനി ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 65 ശതമാനം മാർക്ക് നേടി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിവരങ്ങൾ
ജനറൽ വിഭാഗക്കാർക്ക് 750 രൂപ യാണ് അപേക്ഷ ഫീസ്. എസ് സി എസ് ടി വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല .
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 15ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി 2020 ഏപ്രിൽ 8.
⚫️ മുകളിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നീ യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ താഴെയുള്ള നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.