കുസാറ്റ് റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(CUSAT) 18 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മാർച്ച് 13ന് ആരംഭിക്കും. താൽപര്യമുള്ളവരും യോഗ്യത ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 ഏപ്രിൽ 20 വരെ അപേക്ഷ സമർപ്പിക്കാം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷാഫീസ് ഇനി വിവരങ്ങൾ താഴെ ചേർക്കുന്നു.
✏️ സ്ഥാപനം - CUSAT
✏️ ആകെ ഒഴിവുകൾ - 18
✏️ തസ്തികയുടെ പേര് - സെക്യൂരിറ്റി ഗാർഡ്
✏️ ജോലിസ്ഥലം - കൊച്ചി
✏️ ജോലിയുടെ രീതി - കരാർ നിയമനം
✏️ അപേക്ഷ സമർപ്പിക്കേണ്ട രീതി - ഓൺലൈൻ
✏️ അവസാന തീയതി - 2020 ഏപ്രിൽ 20
CUSAT റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു ഉദ്യോഗാർഥികൾക്ക് 50 വയസ്സ് കവിയാൻ പാടില്ല.
CUSAT റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുടെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള പ്രതിമാസ ശമ്പളം 20350 രൂപയാണ്.
CUSAT റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
▶️ ഏഴാംക്ലാസ് പാസായിരിക്കണം
▶️ അഞ്ചു വർഷത്തെ മിലിറ്ററി/ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്/SSB
▶️നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.
CUSAT റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിവരങ്ങൾ
ജനറൽ വിഭാഗത്തിന് 670 രൂപയും SC/ST വിഭാഗക്കാർക്ക് 120 രൂപയുമാണ് അപേക്ഷാ ഫീസ്.
CUSAT റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
✅️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 20 മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
✅️ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫീസ് അടച്ചതിന്റെ രസീത് എന്നീ രേഖകൾ ഒപ്പം അപ്ലോഡ് ചെയ്തത് ഫോമിന്റെ പകർപ്പ് "Registar,Administration officer,Cochin University of Science and Technology,Kochi -22" വിലാസത്തിലേക്ക് 2020 ഏപ്രിൽ 25 ന് മുൻപായി എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.
✅️ കൂടുതൽ വിവരങ്ങൾക്ക് താഴെ യുള്ള വിജ്ഞാപനം നോക്കുക.