സതേൺ റെയിൽവേ നടത്തുന്ന ഏറ്റവും പുതിയ റിക്രൂട്ട്മെന്റിന്റെ വിജ്ഞാപന വിവരങ്ങൾ
സതേൺ റെയിൽവേ കോൺടാക്ട് മെഡിക്കൽ പ്രാക്ടീഷണർ(ഡോക്ടർസ്), നഴ്സിംഗ് സ്റ്റാഫ്, ലാബ് അസിസ്റ്റന്റ്, റേഡിയോഗ്രാഫർ, ഹോസ്പിറ്റൽ അറ്റൻഡർ, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലായി 600 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യൻ റെയിൽവേ വഴി കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 ഏപ്രിൽ എട്ടിന് ആരംഭിക്കും. സതേൺ റെയിൽവേ റിക്രൂട്ട്മെന്റിന്റെ കൂടുതൽ നോട്ടിഫിക്കേഷൻ വിവരങ്ങൾ താഴെ വിവരിക്കുന്നു.
✒️ മേഖല - സതേൺ റെയിൽവേ
✒️ വിജ്ഞാപന നമ്പർ - 01/2020/COVID-19
✒️ ജോലിയുടെ രീതി - കേന്ദ്രസർക്കാർ
✒️ ആകെ ഒഴിവുകൾ - 600
✒️ തെരഞ്ഞെടുപ്പ് - ഇന്റർവ്യൂ അടിസ്ഥാനത്തിൽ
✒️ ഇന്റർവ്യൂ തീയതി - 15 16 & 17
1.Contract Medical Practitioner (DOCTORS)
ആകെ ഒഴിവുകൾ -72
ശമ്പളം -75000 - 95000
പ്രായപരിധി - 50 വയസ്സിൽ കവിയരുത്
വിദ്യാഭ്യാസ യോഗ്യത -MBBS, ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അനസ്തേഷ്യ /ഫിസിഷൻ /ഇന്റർവിസിറ്റർ എന്നിവയിലെ സ്പെഷ്യലൈസേഷന് മുൻഗണന ലഭിക്കും.
2.Nursing Staff
ആകെ ഒഴിവുകൾ -120
ശമ്പളം -44900
പ്രായപരിധി -20 - 40
വിദ്യാഭ്യാസ യോഗ്യത - ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ Bsc അംഗീകരിച്ച സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ജനറൽ നഴ്സിങ്, മിഡ്‌വൈഫറി എന്നിവയിൽ മൂന്നു വർഷത്തെ കോഴ്സ് പാസായി നഴ്സും മിഡ്‌വൈഫറിയും ആയ സർട്ടിഫിക്കറ്റ്.
3.Lab Assistant
ആകെ ഒഴിവുകൾ -24
ശമ്പളം -21700
പ്രായപരിധി - 18 - 33
വിദ്യാഭ്യാസ യോഗ്യത - അംഗീകൃത സർവകലാശാലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയും. കൂടാതെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി(DMLT)
4.Radiographer
ആകെ ഒഴിവുകൾ -24
ശമ്പളം -29200
പ്രായപരിധി -18 - 33
വിദ്യാഭ്യാസ യോഗ്യത - സ്ഥാപനത്തിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, ഡിപ്ലോമ ഇൻ റേഡിയോ ഗ്രാഫി, എക്സ്-റേ ടെക്നീഷ്യൻ, റേഡിയോ ഡയഗ്നോസിസ് ടെക്നോളജി തുടങ്ങിയവയിൽ രണ്ടുവർഷത്തെ കോഴ്സ്. സയൻസ് ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും.
5.Hospital Attendant
ആകെ ഒഴിവുകൾ -120
ശമ്പളം -18000 + മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി -18 - 30
വിദ്യാഭ്യാസ യോഗ്യത -പത്താം ക്ലാസ്സ് വിജയം. ICU/ഡയാലിസിസ് യൂണിറ്റുകളിൽ പരിചയമുള്ളവർക്ക് മുൻഗണന.
6.Housekeeping Assistant
ആകെ ഒഴിവുകൾ - 240
ശമ്പളം - 18000 + മറ്റ് ആനുകൂല്യങ്ങളും
പ്രായപരിധി -18 - 30
വിദ്യാഭ്യാസ യോഗ്യത -പത്താം ക്ലാസ്സ് വിജയം
സതേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8 മുതൽ 2020 ഏപ്രിൽ 15 16 17 തീയതികളിൽ ആയി നടക്കുന്ന ഇന്റർവ്യൂവിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം പരിശോധിക്കുക.