ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 -വിജ്ഞാപന വിശദാംശങ്ങൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. വിവിധ തസ്തികകളിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിട് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
01/01/2020 ന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 36 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർ വിമുക്തഭടന്മാർ/ വികലാംഗർ എന്നിവർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിന്റെ വർക്ക് അസിസ്റ്റന്റ് തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 22709 രൂപ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിനു പുറമേ മറ്റ് ആനുകൂല്യങ്ങൾ അതാതുകാലത്തെ കമ്പനി നിയമമനുസരിച്ച് ലഭിക്കുന്നതാണ്.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിവരങ്ങൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് വർക്ക് അസിസ്റ്റന്റിന്റെ 9 വിവിധ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വർക്ക് അസിസ്റ്റന്റ് | ഒഴിവുകൾ |
---|---|
പ്രൊഡക്ഷൻ | 47 |
ഫിറ്റർ | 15 |
വെൽഡർ | 01 |
ഇലക്ട്രീഷ്യൻ | 07 |
ഇൻസ്ട്രുമെന്റേഷൻ | 02 |
സാനിറ്ററി പ്ലംബർ | 01 |
ലെഡ് ലൈനർ | 02 |
ബ്രിക്ക് ലെയർ | 01 |
റിഗ്ഗർ | 04 |
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ
1. വർക്ക് അസിസ്റ്റന്റ് (പ്രൊഡക്ഷൻ) :
കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/ പ്ലസ് ടു പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ അപ്പന്ഡിസ് ഷിപ്പ് ട്രെയിനിങ് സ്കീമിന് കീഴിലുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ ട്രേഡിൽ NAC യോഗ്യത നേടിയിരിക്കണം.
2. വർക്ക് അസിസ്റ്റന്റ് (ഫിറ്റർ):
ഫിറ്റർ ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്3. വർക്ക് അസിസ്റ്റന്റ് (വെൽഡർ):
വെൽഡർ ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്4. വർക്ക് അസിസ്റ്റന്റ് (ഇലക്ട്രീഷ്യൻ):
ഇലക്ട്രീഷ്യൻ ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്5. വർക്ക് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ):
instrument മെക്കാനിക്ക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്6. വർക്ക് അസിസ്റ്റന്റ് (സാനിറ്ററി പ്ലംബർ) :
പ്ലംബർ ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്7. വർക്ക് അസിസ്റ്റന്റ് (ലെഡ് ലൈനർ) :
വെൽഡർ ട്രേഡിൽ നേടിയ ഐടിഐ സർട്ടിഫിക്കറ്റ്8. വർക്ക് അസിസ്റ്റന്റ്(ബ്രിക്ക് ലയർ) :
എസ് എസ് എൽ സി അല്ലെങ്കിൽ ജെ ടി എസ് സി9. വർക്ക് അസിസ്റ്റന്റ് (റിഗ്ഗർ) :
എസ് എസ് എൽ സി അല്ലെങ്കിൽ ജെ ടി എസ് സി![]() |
Travancore titanium product's images |
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
⚫️ വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം യോഗ്യതകൾ തനിക്കുണ്ട് എന്ന് പൂർണമായി ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.
⚫️SSLC, ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ആധാർ കാർഡ് കോപ്പി തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്.
⚫️ അപേക്ഷകർക്ക് സാധുവായ ഒരു ഇമെയിൽ ഐഡിയും വ്യക്തിഗത മൊബൈൽ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക