സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് രജിസ്റ്റാർ ഒഴിവുകളിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാവുന്നതാണ്. കേരള സർക്കാർ ജോലികൾ തീർത്ത് ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 25 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾ ചുവടെ.
◾️ സ്ഥാപനം - CWRDM
◾️ ജോലി സ്ഥലം - കേരളം
◾️ പോസ്റ്റിന്റെ പേര് - രജിസ്റ്റർ
◾️ അപേക്ഷ സമർപ്പിക്കേണ്ട വിധം - തപാൽ വഴി
◾️ ഒഴിവുകൾ - 01
◾️ അവസാന തീയതി - 25/05/2020
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 68700 മുതൽ 110400 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
50 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം.
കേന്ദ്രസർക്കാർ/ സംസ്ഥാന സർക്കാർ/ സംസ്ഥാന സർക്കാർ ഗവേഷണ-വികസന സ്ഥാപനം അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയം. അതിൽ പത്ത് വർഷം ഒരു സീനിയർ ഓഫീസറുടെ കീഴിൽ ആയിരിക്കണം.
CWRDM റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്തിട്ടുള്ളള അപേക്ഷാഫോം പൂരിപ്പിക്കുക. ശേഷം താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് മെയ് 25 ന് മുൻപായി അയക്കുക.
വിലാസം
Registrar, CWRDM, Kunnamangalam (PO), Kozhikode-673 571
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചുനോക്കുക.