വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
യോഗ്യത: ബി.കോം ബിരുദവും പിജിഡിസിഎയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ള, അംഗീകൃത പിജിഡിസിഎക്കാരെയും കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളെയും പരിഗണിക്കും. മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ ഈ മാസം 21ന് മുമ്ബ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക: 04735 252029.
2.ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ രണ്ട് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു/ ഡിഗ്രിതലത്തില്‍ കമ്ബ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം.
ശമ്ബളം: ഒരു ദിവസം 450 രൂപ. പ്രായപരിധി: 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ വെള്ളപേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ മെയില്‍, മൊബൈല്‍ നമ്ബര്‍ എന്നിവയും സഹിതം മെയ് 15ന് മുമ്ബായി Careersnhmidukki@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04862 232221.