ഹോസ്പിറ്റൽ അറ്റൻഡർ തൊഴിൽ വിശദാംശങ്ങൾ
റാന്നി താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആണ്. 2020 ജൂൺ 2 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക. 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 2020 ജൂൺ 3ന് രാവിലെ 11 മുതൽ റാന്നി താലൂക്ക് ആശുപത്രി ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പാസായവരായിരിക്കണം. ആശുപത്രി അറ്റൻഡർ തസ്തികയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9188522990