Kerala government Financial support for BPL Candidates-Application form download

BPL ration card candidates kerala government financial support - ബിപിഎൽ ഉടമകൾക്കുള്ള ധനസഹായവിതരണം ജൂൺ ആറുവരെ

BPL റേഷൻ കാർഡ് ഉടമകൾക്ക്രൂ 1000 രൂപയുടെ ധനസഹായം

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി


ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ  തുക എത്തിക്കും. 

 ഈ തുക ലഭിക്കുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഈ ഫോം പൂരിപ്പിയ്ക്കുകയോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള സത്യവാങ്മൂലം പൂർണമായും സത്യസന്ധമായി പൂരിപ്പിച് വെക്കുക. അടുത്തുള്ള സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിൽ പണവുമായി എത്തുമ്പോൾ ഈ സത്യവാങ്മൂലം കൈമാറേണ്ട താണ്. അല്ലാത്തപക്ഷം BPL ധനസഹായം ലഭിക്കുന്നതല്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോൾ നൽകണം. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അർഹതയുള്ളത്. 

കൂടാതെ മരണശേഷവും ഗൃഹനാഥയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അർഹതയുടെ മറ്റു മാനദണ്ഡങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ റേഷൻ കാർഡിൽ പേരുള്ള മറ്റൊരു മുതിർന്ന കുടുംബാംഗത്തിന് പണം നൽകി, സത്യവാങ്മൂലം വാങ്ങേണ്ടതാണ്. 2020 മെയ് 14-ന് പ്രഖ്യാപിച്ച അർഹതയുടെ ലിസ്റ്റിൽ അനർഹരുടെ പേരും വന്നതോടുകൂടി ആ ലിസ്റ്റ് റദ്ദ് ചെയ്തിരുന്നു. അതിനുശേഷമാണ് മെയ് 20ന് പുതുക്കിയ ലിസ്റ്റ് നിലവിൽ വന്നത്. ജൂൺ ആറിനു തന്നെ ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള 1000 രൂപയുടെ ധനസഹായ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 

സത്യവാങ്മൂലം ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. റേഷൻ കാർഡ് ഉടമയുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ കാർഡ് വിവരങ്ങൾ എന്നിവ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs