അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. അരീക്കോട്, എടവണ്ണ, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അങ്കണവാടികളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസം ഉള്ള വനിതകളായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി പാസായിരിക്കണം. ഹെൽപ്പർമാർ എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി പാസായിരിക്കണം. ഹെൽപ്പർമാർ എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അരീക്കോട്, അരീക്കോട് പി.ഒ-673639 എന്ന വിലാസത്തില്‍ നല്‍കണം.
അരീക്കോട്, എടവണ്ണ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30നും ഊര്‍ങ്ങാട്ടിരിയുടേത് ജൂണ്‍ 20നുമാണ്. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്‌ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0483 2852939.