രണ്ട് ലക്ഷം വിദ്യാർഥിനികൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതി
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ അധ്യായന വർഷം സ്കൂൾ തുറക്കാതെ ഓൺലൈൻ വഴിയാണ് ക്ലാസുകൾ ആരംഭിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിലെ പല വിദ്യാർത്ഥികളും പഠനാവശ്യത്തിന് ലാപ്ടോപ്, മൊബൈൽ എന്നിവ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തമായി ലാപ്ടോപ്പ് അല്ലെങ്കിൽ സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വേണ്ടി കേരള സർക്കാർ പുതിയ പദ്ധതി കൊണ്ടുവരുന്നു. അവ എന്താണെന്ന് നോക്കാം.
പഠനാവശ്യത്തിനുള്ള ലാപ്ടോപ് അല്ലെങ്കിൽ സ്മാർട്ട് ഫോൺ എന്നിവ ഇല്ലാത്ത കുട്ടികൾക്കുവേണ്ടി കുടുംബശ്രീ KSFE എന്നിവ ചേർന്ന് ലാപ്ടോപ്പ് മൈക്രോ ചിട്ടി ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികൾക്ക് സ്വന്തമായി ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളാണ് ചിട്ടിയിൽ ചേരേണ്ടത്. ഈ പദ്ധതി വഴി രണ്ടു ലക്ഷം വിദ്യാർഥികൾക്ക് ഈ പദ്ധതി വഴി ലാപ്ടോപ് വാങ്ങാൻ പണം ലഭിക്കും.15000 രൂപയാണ് KSFE കുടുംബശ്രീ വഴി അർഹരായവർക്ക് ലഭിക്കുക.
ലോൺ എടുക്കുന്ന വ്യക്തികൾ 500രൂപ വീതം 30 മാസം കൊണ്ട് തുക അടച്ചു തീർക്കണം. മുടങ്ങാതെ 30 മാസം കൊണ്ട് ലോൺ അടച്ചു തീർക്കുന്ന വ്യക്തികൾക്ക് 1500 രൂപ KSFE തിരികെ നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അടുത്തുള്ള കെഎസ്എഫ്ഇ ഓഫീസിലാണ് ഇതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനുള്ള സർക്കുലർ പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.