Kerala state private and government freejobalert recruitment 2020-Apply @dailyjob

Application are invited kerala private and govonment job vacancies.freejobalert job vacncies 2020.Latest Kerala Government Job Notifications...
Govt Jobs in Kerala 2020

കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം

1. കോട്ടയം 


കോട്ടയം ജില്ലയിൽ ജോലി ഒഴിവുകൾ. ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ വിവിധ പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ചാർട്ടേഡ് അക്കൗണ്ടന്റ് തസ്തികയിൽ യോഗ്യതയും പരിചയവുമുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പർ: 0483 2563027

2. മലപ്പുറം

 മലപ്പുറം ജില്ലയിൽ ചീക്കോട്, കുഴിമണ്ണ, പുൽപ്പറ്റ, കാവനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി പാസ്സാകാത്ത വർക്ക് അപേക്ഷിക്കാം. വർക്ക് സ്ഥിതിയിലേക്ക് എസ്എസ്എൽസി വിജയിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 30ന് വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷകൾ അരീക്കോട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള ഈ നമ്പറിൽ ബന്ധപ്പെടുക. 0493 2757275
Govt Jobs in Kerala 2020

3. ആലപ്പുഴ


ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലിക നിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികളെ കോവിഡ് കെയർ സെന്ററുകളിലെ ക്ലീനിങ് ജോലികൾക്കായി തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജില്ലാ ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ നമ്പർ: 9995877158, 0477  2253020.

4. തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് സ്പെഷ്യൽ ടീച്ചർ (മ്യൂസിക് /ഡ്രോയിങ്), മാനേജർ കം റസിഡന്റ് ട്യൂട്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ മൊബൈൽ നമ്പർ സഹിതമുള്ള അപേക്ഷകൾ 2020 ജൂൺ 22ന് വൈകിട്ട് 5 മണിക്ക് മുൻപ് തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക: 0487 2360381.

5. വയനാട്


വയനാട് ജില്ലയിലെ മീനങ്ങാടിയിൽ സ്ഥിതിചെയ്യുന്ന IHRD മോഡൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 18,19 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക : 8547005077, 04936 246446
Govt Jobs in Kerala 2020,all Kerala Government Jobs 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs