ഡ്രൈവർ തസ്തികയിൽ നിയമനം
ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബണലിന്റെ കാര്യാലയത്തിലേക്ക് ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ ജൂൺ 11ന് വൈകുന്നേരം നാലു മണിക്ക് മുൻപ് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം.
തിരഞ്ഞെടുപ്പ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15 ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കാര്യാലയത്തിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.