ഓയിൽ ഇന്ത്യാ ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഓയിൽ ഇന്ത്യ ലിമിറ്റഡ് സീനിയർ അസിസ്റ്റന്റ്-1, സ്റ്റെനോഗ്രാഫർ ടൈപ്പിസ്റ്റ് ഗ്രേഡ് VII, ഹിന്ദി ട്രാൻസ്ലേറ്റർ ഗ്രേഡ് VII, ജൂനിയർ അസിസ്റ്റന്റ്, ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഹിന്ദി ടൈപ്പിസ്റ്റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 2 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1. കേന്ദ്രസർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
ഓയിൽ ഇന്ത്യ ലിമിറ്റഡ് ജോലികൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള നിശ്ചിത പ്രായപരിധി കൂടി നേടേണ്ടതുണ്ട്.
തസ്തികയുടെ പേര് |
പ്രായപരിധി |
---|---|
Senior Assistant-1, Steno typist grade-VII |
18 - 30 വയസ്സ് |
Senior Assistant-1 Hindi Translator grade VII |
18 - 30 വയസ്സ് |
Junior Assistant-I, Clerk cum Computer operator Grade -V |
18 - 30 വയസ്സ് |
Junior Assistant-I, Hindi Typist cum computer Operator grade -V |
18 - 30 വയസ്സ് |
ഒഴിവുകളുടെ വിവരങ്ങൾ
ഓയിൽ ഇന്ത്യ ലിമിറ്റഡ് ആകെ 10 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ തസ്തികകളിലേക്കുമുള്ള ഒഴിവു വിവരങ്ങൾ ചുവടെ.
തസ്തികയുടെ പേര് |
ഒഴിവുകൾ |
---|---|
Senior Assistant-1, Steno typist grade-VII |
03 |
Senior Assistant-1 Hindi Translator grade VII |
01 |
Junior Assistant-I, Clerk cum Computer operator Grade -V |
05 |
Junior Assistant-I, Hindi Typist cum computer Operator grade -V |
01 |
ശമ്പള വിവരങ്ങൾ
ഓയിൽ ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
തസ്തികയുടെ പേര് |
ശമ്പളം |
---|---|
Senior Assistant-1, Steno typist grade-VII |
16000 - 34000/- |
Senior Assistant-1 Hindi Translator grade VII |
16000 - 34000/- |
Junior Assistant-I, Clerk cum Computer operator Grade -V |
13000 - 28000/- |
Junior Assistant-I, Hindi Typist cum computer Operator grade -V |
13000 - 28000/- |
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.Senior Assistant-1,Steno typist grade-VII
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. മിനിറ്റിൽ ഇംഗ്ലീഷിൽ 80 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗതയോടെ ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് കോഴ്സ് സർട്ടിഫിക്കറ്റ. കമ്പ്യൂട്ടർ പ്രവർത്തനത്തിൽ ആറുമാസത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കൂടാതെ എം എസ് ഓഫീസ്, എക്സൽ, സ്പ്രെഡ്ഷീറ്റ്, എം എസ് പവർ പോയിന്റ് എന്നിവയുമായി ബന്ധം ഉണ്ടായിരിക്കണം.
2.Senior Assistant-1 Hindi Translator grade VII
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹിന്ദി പ്രധാന വിഷയമായി ബിരുദം. പാസ് കോഴ്സിലെ ഇലക്ടീവ് വിഷയങ്ങളിൽ ഒന്നായി ഇംഗ്ലീഷ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസിലേറ്റർ കോഴ്സ്. ആറുമാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനം.
3.Junior Assistant-I, Clerk cum Computer operator
Grade -V10, +2 അല്ലെങ്കിൽ തുല്യമായത്. അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കുറഞ്ഞത് ആറു മാസത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ എം എസ് വേർഡ്, എം എസ് എക്സൽ, എം എസ് പവർ പോയിന്റ് എന്നിവ കൈകാര്യം ചെയ്യാനുള്ള അറിവ്, കമ്പ്യൂട്ടർ ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കണം.
4.Junior Assistant-I, Hindi Typist cum computer Operator grade -V
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. അംഗീകൃത ബോർഡിൽനന്നും ആറുമാസത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. എംഎസ് വേർഡ്.
അപേക്ഷാ ഫീസ് വിവരങ്ങൾ
ഓയിൽ ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, പിഡബ്ല്യുഡി, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഇ വാലറ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ ഒന്നിനു മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.
◾️ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ എന്ന അഞ്ചുവർഷത്തെ ഇളവും OBC വിഭാഗക്കാർക്ക് പരിധിയിൽനിന്ന് മൂന്നുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.