Anganavadi Helper and Worker Latest job vacancies-Apply nowl

Application are invited from Anganavadi helper worker job vacancies apply...

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിൽ നിയമനം

കൊല്ലം അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ കൊല്ലം കോര്‍പ്പറേഷനിലെ തൃക്കടവൂര്‍ സോണലില്‍(ഏഴു മുതല്‍ 11 വരെ വാര്‍ഡുകള്‍) അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം. തൃക്കടവൂര്‍ സോണലിലെ സ്ഥിരതാമസക്കാരായിരിക്കണം.
വര്‍ക്കര്‍ തസ്തികയക്ക് എസ് എസ് എല്‍ സി യോ തത്തുല്യമോ ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനവും അറിയണം. കായിക ക്ഷമത വേണം. എസ് എസ് എല്‍ സി ജയിച്ചവരാകരുത്. താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ പ്രൈമറി ട്രെയിനിങ്/നഴ്‌സറി ട്രെയിനിങ്, വിധവ, ബി പി എല്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രായം 2020 18 നും 46 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 നകം അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs