ആരോഗ്യ കേരളയിൽ അവസരം
നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) ആലപ്പുഴ ജില്ലയിലേക്ക് Covid-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. Covid-19 പോസിറ്റീവ് ആയ രോഗികളെ ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് അപേക്ഷ ക്ഷണിക്കുന്നത്.
പ്രായപരിധി വിവരങ്ങൾ
ആരോഗ്യ കേരളയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള പ്രായപരിധി എത്തേണ്ടതുണ്ട്.
➢ ക്ലീനിംഗ് സ്റ്റാഫ് : 50 വയസ്സ് വരെ
➢ ലാബ് ടെക്നീഷ്യൻ : 40 വയസ്സ് വരെ
➢ ഫാർമസിസ്റ്റ് : 40 വയസ്സ് വരെ
➢ സ്റ്റാഫ് നഴ്സ് : 40 വയസ്സ് വരെ
➢ മെഡിക്കൽ ഓഫീസർ : 62 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത
➢ ക്ലീനിംഗ് സ്റ്റാഫ് : എട്ടാം ക്ലാസ് വിജയം
➢ ലാബ് ടെക്നീഷ്യൻ : DMLT/B.Sc.MLT, പാരാമെഡിക്കൽ രജിസ്ട്രേഷൻ.
➢ ഫാർമസിസ്റ്റ് : B.Pharm/D.Pharm, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
➢ സ്റ്റാഫ് നഴ്സ് : B.Sc നഴ്സിംഗ് അല്ലെങ്കിൽ GNM, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
➢ മെഡിക്കൽ ഓഫീസർ : MBBS, TCMC രജിസ്ട്രേഷൻ
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം vacancynhmalappuzha@gmail.com എന്ന് ഈമെയിലിൽ 2020 ജൂലൈ നാലുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0477 -223 0711