ബീഹാർ പോലീസിൽ അവസരം- വിജ്ഞാപന വിവരങ്ങൾ
Bihar police Home guard തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Police jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. 551 ഒഴിവിലേക്കാണ് ബിഹാർ പോലീസ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 3 മുതൽ 2020 ആഗസ്റ്റ് 3 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
Vacancy details
ബീഹാർ പൊലീസിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിനും ഉള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
➢ Home Guards
SC-45, ST-03, OBC-54, UR-121, EWS-30, BC-36, BC(Women)-09
ആകെ 301
➢ Common Candidates (Including Non-Home Guards)
SC-40, ST-03, OBC-47, UR-99, EWS-25, BC-28, BC(Women)-08
ആകെ 250
Age Limit details
Bihar Police recruitment ലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത വയസ്സ് നേടേണ്ടതുണ്ട്. ബിഹാറിന് പുറത്തുള്ള ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെടുക.
➢ General /EWS വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
➢ BC/EBC വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി
➢ SC/ST വിഭാഗക്കാർക്ക് 18 വയസ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി
Educational Qualifications
➢ Home Guards
10+2 വിജയം അല്ലെങ്കിൽ തത്തുല്യം. ആവശ്യമായ മേഖലയിൽ അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. തസ്തികക്ക് ആവശ്യമായ ശാരീരിക യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം.
➢ Common Candidates (Including Non-Home Guards)
10+2 വിജയം അല്ലെങ്കിൽ തത്തുല്യം
Salary details
Bihar police recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 5200 മുതൽ 20200 വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Application fee details
Bihar police recruitment ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് അടക്കേണ്ടതുണ്ട്.
➢ ജനറൽ/EWS/EBC/BC വിഭാഗക്കാർക്ക് 450 രൂപയാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗക്കാർക്ക് 112 രൂപയുമാണ് അപേക്ഷാഫീസ്.
➢ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply
➢ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ https://apply-csbc.com/V2/applicationIndex എന്ന ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➢ അപേക്ഷകൾ 2020 ഓഗസ്റ്റ് മൂന്നിന് മുൻപ് സമർപ്പിക്കുക
➢ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.