Kerala High Court Latest freejobalert 2020-Apply online their vacancies

Application are invited from Kerala High Court latest freejobalert helper recrutement 2020 interested and eligible candidates apply before 2020 auge

കേരള ഹൈക്കോടതി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala High Court ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

 ആകെ 4 ഒഴിവുകളിലേക്ക് ആണ് കേരള ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. Kerala government jobs ന് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2020 ഓഗസ്റ്റ് 13 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

ഒഴിവുകളുടെ വിവരങ്ങൾ

കേരള ഹൈക്കോടതി ഹെൽപ്പർ തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ നേടിയാൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

പ്രായപരിധി വിവരങ്ങൾ

▪️ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 02/01/1984 നും  01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. 
▪️ SC/ST വിഭാഗക്കാർ 02/01/1979 നും 01/01/2002നും ഇടയിൽ ജനിച്ചവരായിരിക്കണം. 
▪️ മറ്റ് പിന്നാക്ക വിഭാഗക്കാർ 02/01/1981 നും 01/01/2002നും ഇടയിൽ ജനിച്ചവരായിരിക്കണം. 

പ്രതിമാസ ശമ്പളം

 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 17,000 മുതൽ 37500 വരെ ശമ്പളം ലഭിക്കും. 

വിദ്യാഭ്യാസ യോഗ്യത

1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം 2) ഇലക്ട്രിക്കൽ എൻജിനീയറിങ് ട്രേഡിൽ ITI അല്ലെങ്കിലും തത്തുല്യം. 

അപേക്ഷാഫീസ് വിവരങ്ങൾ

കേരള ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ/OBC വിഭാഗക്കാർക്ക് 400 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 23 മുതൽ ആഗസ്റ്റ് 13 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 
latest freejobalert kerala high recrutement 2020

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs