ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴലെ കോഴിക്കോട് പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്ലം കോഴിക്കോട് പരിശീലന കേന്ദ്രത്തിലെ ഓഫീസിലേക്ക് ഓഫീസ് അറ്റൻഡ് തസ്തികയിൽ ആകെ ഒരു ഒഴിവ് ആണ് ഉള്ളത്വിദ്യാഭ്യാസ യോഗ്യത
യോഗ്യത എട്ടാം ക്ലാസ് പാസ്, ബിരുദധാരികൾ ആയിരിക്കാൻ പാടില്ലഅപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.◾️ഈ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ( നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിൽ 30 7 2020 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്.
◾️അപേക്ഷകൾ പരിശോധിച്ചശേഷം ഇന്റർവ്യൂ തീയതി അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക(www.minority welfare. Kerala. gov. in)