മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടാൻ അവസരം- പ്രതിമാസം 18,000 മുതൽ ശമ്പളം

Application are invited from Eranamkulam Veterinary assistant jobs...

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവരെ താൽക്കാലിക നിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അടിയന്തിര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്കാണ് നിയമനം. 

നിയമന വിവരങ്ങൾ

 എറണാകുളം ജില്ലയിലെ പറവൂർ, കോതമംഗലം, മുളന്തുരുത്തി, കൂവപ്പടി, മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊച്ചി കോർപ്പറേഷനിലുമാണ് താൽക്കാലിക നിയമനം നടത്തുന്നത്. 

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പാസായിരിക്കണം. 
◾️ ശാരീരിക അധ്വാനമുള്ള ജോലികൾ നിർവഹിക്കുന്നത് ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥകൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2020 ഓഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

⬤ വൈകുന്നേരം 6 മണി മുതൽ പിറ്റേദിവസം രാവിലെ 8 മണി വരെയാണ് ജോലി.

⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484-2360648


1 comment

  1. Helo pleace call me 7902689367
© DAILY JOB. All rights reserved. Developed by Daily Jobs