കേരള സർക്കാറിന് കീഴിൽ നിരവധി താൽക്കാലിക നിയമനങ്ങൾ

പരീക്ഷാഭവൻ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 1. കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പരീക്ഷാഭവൻ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ യോഗ്യത

MCA/B-tech (IT/CS), Msc (IT/CS) കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ള റെഗുലർ അല്ലെങ്കിൽ ഫുൾടൈം കോഴ്സ്. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, DBMS, നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവയിൽ ടെക്നിക്കൽ പരിജ്ഞാനം ഉണ്ടായിരിക്കണം. Php അല്ലെങ്കിൽ സമാന ഫ്രെയിം വർക്കുകൾ ഉപയോഗിച്ചുള്ള വികസനത്തിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14 നകം ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക് keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs