താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് സ്ഥിതി ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സമ്പുഷ്ട കേരളം പദ്ധതി യിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു..

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സമ്പുഷ്ടകേരളം പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ബ്ലോക്ക് കോർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്റ്റ് അസിസ്റ്റന്റ്, ജില്ലാ കോർഡിനേറ്റർ, ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

പ്രായപരിധി വിവരങ്ങൾ

 അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2019 ജൂലൈ 7ന് 35 വയസ്സ് കവിയാൻ പാടില്ല. 

വിദ്യാഭ്യാസ യോഗ്യത

1. ജില്ലാ കോർഡിനേറ്റർ : 
 കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്. 
2. പ്രോജക്ട് അസിസ്റ്റന്റ് :
 സാമൂഹ്യശാസ്ത്രം അല്ലെങ്കിൽ മാനേജ്മെന്റ് അല്ലെങ്കിൽ ന്യൂട്രിഷൻ എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. 
3. ബ്ലോക്ക് കോഓർഡിനേറ്റർ :
 ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 
4.ബ്ലോക്ക് പ്രൊജക്റ്റ് അസിസ്റ്റന്റ്:
 ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷാഫോമിനോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രോഗ്രാം ഓഫീസർ, ജില്ലാതല ICDS സെൽ, സി-ബ്ലോക്ക് രണ്ടാം നില, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം

⬤ 2020 സെപ്റ്റംബർ 7 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.

⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0495-2375760


3 comments

  1. Application form ??
  2. Where will we get the application form ?
  3. Please provide the details
© DAILY JOB. All rights reserved. Developed by Daily Jobs