ഇലക്ട്രീഷ്യൻ തസ്തികയിൽ ജോലി ഒഴിവുകൾ
കേരള സംസ്ഥാനത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ. ഈ രണ്ട് ഒഴിവുകൾ ഈഴവ അതുപോലെ ഓപ്പൺ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രായപരിധി
18 വയസ്സു മുതൽ 41 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സർക്കാർ നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
മൂന്നുവർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ വിജയകരമായി പൂർത്തിയാക്കിയ അപ്രെന്റിസ് സർട്ടിഫിക്കറ്റ്.
എങ്ങനെ അപേക്ഷിക്കാം
മുകളിൽ കൊടുത്ത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 14 നകം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിൽ ഹാജരാക്കണം