കേരള ഹൈക്കോടതി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala High Court റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 33 ഒഴിവുകളിലേക്ക് ആണ് കേരള ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. Kerala government jobs ന് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2020 ഓഗസ്റ്റ് 25 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
കേരള ഹൈക്കോടതി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 33 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ നേടിയാൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
▪️ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 26/08/1992നും 25/08/1998നും(രണ്ട് ദിവസവും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.
പ്രതിമാസ ശമ്പളം
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 30000 രൂപ ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
1) നിയമത്തിൽ ബിരുദം/ അവസാന വർഷം സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹത ഉണ്ട്.
അവസാന വർഷ വിദ്യാർത്ഥികളുടെ ഘട്ടം (||) അവസാനിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ മാർക്ക് ലിസ്റ്റിന്റെയും ശതമാന സർട്ടിഫിക്കറ്റിന്റേയും നിർമാണത്തിൽ മാത്രമേ പരിഗണിക്കൂ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 25 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.