ഡ്രൈവർ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് PSC വിജ്ഞാപനം
കേരള psc Driver-cum-office Attendant(LDV) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും പുറത്തിറക്കി. കേരള സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 30ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
സ്പെഷൽ റിക്രൂട്ട്മെന്റ് ആയതിനാൽ എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എന്നിവ ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
⬤ CATEGORY NO: 74/2020
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 15 ഒഴിവുകളിലേക്കാണ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
⬤ തിരുവനന്തപുരം : 03
⬤ കൊല്ലം : 02
⬤ പത്തനംതിട്ട : 01
⬤ കോട്ടയം : 01
⬤ ഇടുക്കി : 02
⬤ എറണാകുളം : 01
⬤ മലപ്പുറം : 01
⬤ കോഴിക്കോട് : 03
⬤ കണ്ണൂർ : 01
വിദ്യാഭ്യാസ യോഗ്യത
1) ഉദ്യോഗാർത്ഥി ഏഴാം ക്ലാസ് അല്ലെങ്കിൽ എട്ടാംക്ലാസ് വിജയിച്ചിരിക്കണം.
2) ഡ്രൈവേഴ്സ് ബാഡ്ജ് കൂടാതെ സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
3) H ടെസ്റ്റ് കൂടാതെ റോഡ് ടെസ്റ്റ് എന്നത്
ശമ്പള വിവരങ്ങൾ
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18000 മുതൽ 41500 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ്സു മുതൽ 44 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1976 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
▪️ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in
എന്ന വെബ്സൈറ്റിൽ
Psc പ്രൊഫൈൽ
വഴി അപേക്ഷിക്കാവുന്നതാണ്
▪️ അപേക്ഷികുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ
മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.