കുടുംബശ്രീ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് കുടുംബശ്രീ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ നാലിന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
ഒഴിവുകൾ
▪️ ചാലക്കുടി, ചേർപ്പ്, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമുകളിലേക്കാണ് നിയമനം.
▪️ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് തസ്തികയിൽ ചാലക്കുടി 22, മതിലകം 21, ചേർപ്പ് 21 ഒഴിവുകൾ വീതമാണ് ഉള്ളത്.
▪️ അക്കൗണ്ടന്റ് തസ്തികയിൽ ചാലക്കുടിയിൽ -1, മതിലകം 01, ചേർപ്പ് -01 വീതമാണ് ഒഴിവുകൾ ഉള്ളത്
പ്രായപരിധി വിവരങ്ങൾ
24 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അക്കൗണ്ടന്റ് തസ്തികയിലേക്ക് 21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
▪️ ഏറ്റവും കുറഞ്ഞ അടിസ്ഥാന യോഗ്യത പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി ആണ്. കുടുംബശ്രീ ജില്ലാ മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഹോണറേറിയം ലഭിക്കും.
▪️ അക്കൗണ്ടന്റ് തസ്തികയിലേക്ക് ബി കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവയാണ് യോഗ്യത. പ്രതിദിനം 450 രൂപയാണ് ദിവസവേദനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
▪️ അപേക്ഷകൾ അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 2020 സെപ്റ്റംബർ 4 വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.