സതീഷ് ധവാൻ സ്പേസ് സെന്റർ അപേക്ഷകൾ ക്ഷണിക്കുന്നു
സതീഷ് ധവാൻ സ്പേസ് സെന്റർ ഫയർമാൻ, ലാബ് ടെക്നീഷ്യൻ, നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾ ഒരു കേന്ദ്രസർക്കാർ ജോലിയാണ് അന്വേഷിക്കുന്നത് എങ്കിൽ ഇതൊരു മികച്ച അവസരമാണ്.
താഴെകൊടുത്തിരിക്കുന്ന വിദ്യാഭ്യാസയോഗ്യത പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ.6/08/2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.ആകെ 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. നഴ്സ്(B)
▪️ ഒഴിവുകൾ :ഈ തസ്തികയിൽ ആകെ 2 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
▪️ പ്രായപരിധി വിവരങ്ങൾ
ഈ ജോലിക്ക് അപേക്ഷിക്കുന്നവർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം
▪️ ശമ്പള വിവരങ്ങൾ
44900 മുതൽ 142400 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും
▪️ വിദ്യാഭ്യാസ യോഗ്യത:
സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച എസ്എസ്എൽസി + ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (സംസ്ഥാന നേഴ്സിങ് കൗൺസിലുകളിൽ നേഴ്സ് ആയി രജിസ്റ്റർ ചെയ്തിരിക്കണം)( സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും).
2. ലാബ് ടെക്നീഷ്യൻ
▪️ ഒഴിവുകൾ: ഈ തസ്തികയിലേക്ക് ആകെ 3 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
▪️ പ്രായപരിധി വിവരങ്ങൾ:
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ, 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം
▪️ ശമ്പള വിവരങ്ങൾ:
25, 500മുതൽ 81,100 വരെ
▪️ വിദ്യാഭ്യാസ യോഗ്യത:
എസ്എസ്എൽസി / എസ്എസ്എൽസി + ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി. മെഡിക്കൽ കോളേജ്, അല്ലെങ്കിൽ സംസ്ഥാന / കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ.
3. ഫയർമാൻ (A)
▪️ ഒഴിവുകൾ: ഈ തസ്തികയിൽ ആകെ 7 പോസ്റ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
▪️ പ്രായപരിധി വിവരങ്ങൾ:
ഈ പോസ്റ്റിന് അപേക്ഷിക്കുന്നവർ 18 വയസ്സിനും 25 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം
▪️ ശമ്പള വിവരങ്ങൾ:
ഈ പോസ്റ്റിൽ ജോലി നേടുന്നവർക്ക് 19900 മുതൽ 63200 രൂപ വരെ ലഭിക്കും.
▪️ വിദ്യാഭ്യാസ യോഗ്യത:
1) എസ്എസ്എൽസി അല്ലെങ്കിൽ അതിനു തുല്യമായ യോഗ്യത
2) നിർദ്ദിഷ്ട ഫിസിക്കൽ ഫിറ്റ്നസ് മാനദണ്ഡങ്ങൾ
സഹിഷ്ണുത ടെസ്റ്റ് മാനദണ്ഡങ്ങളും പാലിക്കണം.
അപേക്ഷാഫീസ് വിവരങ്ങൾ
▪️ ജനറൽ/ ഓബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാഫീസ്.
എസ് സി /എസ് ടി / female എന്നിവർക്ക് അപേക്ഷ ഫീസ് അടക്കേണതില്ല.
▪️ ഓൺലൈൻ ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ പൂർണ്ണമായും വിജ്ഞാപനം വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
◾️ 2010 ആഗസ്റ്റ് 6ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
◾️ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.