തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസ് അറ്റൻഡന്റ് / ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള അല്ലെങ്കിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളേജുകളിൽ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ആകെ 18 ഒഴിവുകളിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
18 ഒഴിവുകളിലേക്ക് ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി -09, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി - 09 തുടങ്ങിയ ഒഴിവുകളാണുള്ളത്.
പ്രായപരിധി വിവരങ്ങൾ
18 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിശ്ചയിച്ച പ്രകാരം പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
മലയാളം എഴുതുവാനും വായിക്കുവാനും ഉള്ള അറിവ് ഉണ്ടായിരിക്കണം. കൂടാതെ സൈക്കിൾ ഓടിക്കാൻ കഴിവ് ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് വിവരങ്ങൾ
▪️ 250/ രൂപയാണ് അപേക്ഷാഫീസ്.
അപേക്ഷാഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 18 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷിക്കണം.
◾️ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് പിന്നെ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തണം.
◾️ പ്രസ്തുത തസ്തികയിലേക്ക് 2016 അപേക്ഷിച്ചിട്ടുള്ളവർക്ക് വീണ്ടും അപേക്ഷിക്കേണ്ട ആവശ്യമില്ല.
◾️ അപേക്ഷ അയക്കേണ്ട വിലാസം :
സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003
◾️ അപേക്ഷകൾ 2020 സെപ്റ്റംബർ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിതിൽ അയക്കുക.