അങ്കണവാടി വർക്കർ /ഹെൽപ്പർ ഒഴിവുകൾ ഇലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വനിതാ-ശിശു വികസന വകുപ്പിനു കീഴിൽ ഇലന്തൂർ ICDS പ്രോജക്ടിനു കീഴിലുള്ള കോഴഞ്ചേരി, ചെറുകോൽ, ഓമല്ലൂർ, ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലുള്ള അങ്കണവാടി കളിലേക്ക് തസ്തികകൾ നികത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 ഒക്ടോബർ 5 വരെ അപേക്ഷ സമർപ്പിക്കാം.
പ്രായ പരിധി വിവരങ്ങൾ
അപേക്ഷകർ 18 വയസ്സിനും 46 വയസ്സിനും ഇടയിൽ ഉള്ള വനിതകൾ ആയിരിക്കണം.
വിദ്യാഭ്യാസയോഗ്യത
വർക്കർ : എസ്എസ്എൽസി വിജയിച്ചിരിക്കണം
ഹെൽപ്പർ : പത്താംക്ലാസ് വിജയിക്കാത്തവർ ആയിരിക്കണം. കൂടാതെ എഴുത്തും വായനയും അറിയണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
⬤ അപേക്ഷാഫോമിന്റെ മാതൃക പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ICDS പ്രോജക്ട് ഓഫീസിൽ ലഭിക്കും.
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം :
icdsprojectelanthur@gmail.com
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ :
0468 -2362129, 8547033233