അണ്ണാ യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Anna University പ്യൂൺ, അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 25 ഒഴിവുകളിലേക്കാണ് അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 19 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
✏️ സ്ഥാപനം: അണ്ണാ യൂണിവേഴ്സിറ്റി
✏️ ജോലി തരം : കേന്ദ്രസർക്കാർ
✏️ വിജ്ഞാപന നമ്പർ : OOI/DW/PR30/2020
✏️ ആകെ ഒഴിവുകൾ : 25
✏️ ജോലിസ്ഥലം : ചെന്നൈ
✏️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 19/09/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.annauniv.edu/
ഒഴിവുകളുടെ വിവരങ്ങൾ
Anna university മൂന്ന് തസ്തികകളിലായി ആകെ 25 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. Peon - 06
2. Clerical Assistant - 13
3. Professional Assistant II - 06
ശമ്പള വിവരങ്ങൾ
Anna university റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. Peon - 391/D
2. Clerical Assistant - 448/D
3. Professional Assistant II - 713/D
വിദ്യാഭ്യാസ യോഗ്യത
1. Peon -
എട്ടാം ക്ലാസ് വിജയം
2. Clerical Assistant -
ഏതെങ്കിലും ഡിഗ്രി, കൂടാതെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
3. Professional Assistant II -
MCA അല്ലെങ്കിൽ MBA അല്ലെങ്കിൽ M.Com അല്ലെങ്കിൽ MSc
അപേക്ഷ സമർപ്പിക്കേണ്ട രീതി
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 സെപ്റ്റംബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷിക്കണം.
➤ അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
➤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിന് മുകളിൽ ' Application for the post of ' എന്നെഴുതണം.
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം The Registrar, Anna university, Chennai - 600 025