ഫീൽഡ് ഓഫീസർ, ഡയറക്ട് ഏജന്റ് തസ്തികകളിൽ നിയമനം
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് വിഭാഗങ്ങളിൽ ഡയറക്ടർ ഏജന്റ്, ഫീൽഡ് ഓഫീസർ തുടങ്ങിയ തസ്തികളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 25 നകം അപേക്ഷകൾ സമർപ്പിക്കണം. കമ്മീഷൻ വ്യവസ്ഥയിൽ ആയിരിക്കും നിയമനം നടത്തുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
പ്രായ പരിധി വിവരങ്ങൾ
18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
• അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം
• ഇൻഷുറൻസ് ഏജന്റ്മാർ, R.D ഏജന്റ്, വിരമിച്ച സൈനികർ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തികൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
• യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ സെപ്റ്റംബർ 25 നകം ലഭിക്കത്തക്ക വിധത്തിൽ അയക്കുക.
• അപേക്ഷ അയക്കേണ്ട വിലാസം : സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട് പോസ്റ്റ് ഡിവിഷൻ, പാലക്കാട്- 678001
• അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും അഭിമുഖ തീയതി നേരിട്ട് അറിയിക്കും.
• കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 9495888824, 0491-2544740