1760 ക്ലർക്ക് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Rajasthan High Court വിവിധ തസ്തികകളിലായി 1760 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 1 മുതൽ 2020 നവംബർ ഒന്നു വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Rajasthan High Court, Jodhpur
✏️ വിജ്ഞാപന നമ്പർ : 11/2020/282
✏️ ജോലി തരം : കേന്ദ്രസർക്കാർ
✏️ ആകെ ഒഴിവുകൾ : 1760
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 01/10/2020
✏️ അവസാന തീയതി : 01/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://hcraj.nic.in/
Vacancy Details
ആകെ 1760 ഒഴിവിലേക്കാണ് രാജസ്ഥാൻ ഹൈക്കോടതി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് : 268
2. ക്ലർക്ക് ഗ്രേഡ് II : 08
3. ജൂനിയർ അസിസ്റ്റന്റ് : 18
4. ക്ലർക്ക് ഗ്രേഡ് II (District Court) - Non TSP - 1056
5. ക്ലർക്ക് ഗ്രേഡ് II (District Court) - TSP : 61
6. ജൂനിയർ അസിസ്റ്റന്റ് (state legal service authority) Non TSP : 333
7. ജൂനിയർ അസിസ്റ്റന്റ് (state legal service authority) TSP : 16
Age Limit details
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Educational Qualifications
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
Application fee Details
⬤ ജനറൽ അല്ലെങ്കിൽ ഓഫീസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.
⬤ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് 350 രൂപയാണ് അപേക്ഷാ ഫീസ്
⬤ ഉദ്യോഗാർത്ഥികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി 2020 നവംബർ 1 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ അപേക്ഷിക്കുന്നതു മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.