IBPS റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
Institute of Banking Personal (IBPS) 2557 ക്ലർക്ക് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 23 മുതൽ നവംബർ 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിങ്ങനെ വിവിധ ബാങ്കുകളിലേക്കാണ് ഒഴിവുകളുള്ളത്.
പ്രധാനപ്പെട്ട വിവരങ്ങൾ
⬤ സ്ഥാപനം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ (IBPS)
⬤ ആകെ ഒഴിവുകൾ : 2557
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ ജോലി തരം : കേന്ദ്ര സർക്കാർ
⬤ അപേക്ഷ ആരംഭിക്കുക : 23/10/2020
⬤ അവസാന തീയതി : 06/11/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.ibps.in
ഒഴിവുകളുടെ വിവരങ്ങൾ
1. ആന്ധ്ര പ്രദേശ് - 85
2. അരുണാചൽ പ്രദേശ് - 01
3. അസം - 24
4. ബീഹാർ - 95
5. ചണ്ഡീഗഡ് - 08
6. ചത്തീസ്ഗഡ് - 18
7. ദാദ്ര & നഗർ ഹവേലി - 04
8. ഡൽഹി (NCT) - 93
9. ഗോവ - 25
10. ഗുജറാത്ത് - 139
11. ഹരിയാന - 72
12. ഹിമാചൽ പ്രദേശ് - 45
13. ജമ്മു കാശ്മീർ - 07
14. ജാർഖണ്ഡ് - 67
15. കർണാടക - 221
16. കേരള - 120
17. ലക്ഷദ്വീപ് - 03
18. മധ്യപ്രദേശ് - 104
19. മഹാരാഷ്ട്ര - 371
20. മണിപ്പൂർ - 03
21. മേഘാലയ - 01
22. മിസോറാം - 01
23. നാഗാലാൻഡ് - 05
24. ഒഡിഷ - 66
25. പുതുച്ചേരി - 04
26. പഞ്ചാബ് - 162
27. രാജസ്ഥാൻ - 68
28. സിക്കിം - 01
29. തമിഴ്നാട് - 229
30. തെലങ്കാന - 62
31. ത്രിപുര - 11
32. ഉത്തർപ്രദേശ് - 259
33. ഉത്തരാഖണ്ഡ് - 30
34. പശ്ചിമബംഗാൾ - 151
35. ആൻഡമാൻ &നിക്കോബാർ - 01
പ്രായ പരിധി വിവരങ്ങൾ
➤ 20 വയസ്സു മുതൽ 28 വയസ്സു വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് പ്രായപരിധിയിൽ നിന്നും ലഭിക്കുന്നതാണ്.
➤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷവും അംഗ വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
➤ ഗവൺമെന്റ് അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യമായ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
➤ അപേക്ഷകർ ബിരുദധാരിയാണെന്ന് തെളിയിക്കുന്നതിനുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷിക്കുമ്പോൾ ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനം വളരെ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
➤ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്, അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ഹൈസ്കൂൾ അല്ലെങ്കിൽ കോളേജിൽ ഒരു വിഷയമായി കമ്പ്യൂട്ടർ പഠിച്ചിരിക്കണം.
അപേക്ഷാഫീസ് വിവരങ്ങൾ
⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്.
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 175 രൂപയും ജനറൽ അല്ലെങ്കിൽ മറ്റ് വിഭാഗക്കാർക്ക് 870 രൂപയുമാണ് അപേക്ഷാ ഫീസ്.
⬤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന CRP പരീക്ഷകൾ ആയിരിക്കും യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. തുടർന്ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
⬤ www.ibps.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
⬤ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കണമെങ്കിൽ വളരെ വ്യക്തമായി വ്യക്തിഗത വിശദാംശങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നിൽക്കുക. രജിസ്ട്രേഷൻ നിങ്ങൾ വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ലഭിക്കും.
⬤ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക.
⬤ അപേക്ഷാഫോം വളരെ കൃത്യമായി പൂരിപ്പിക്കുക.
⬤ അപേക്ഷാ ഫീസ് ഓൺലൈൻ വഴി അടക്കുക.
⬤ സമർപ്പിച്ച അപേക്ഷാഫോമിന്റെ പകർപ്പ് ഭാവി ഉപയോഗങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.