കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ
കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം ഓഫീസർ തസ്തികയിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആണ് KAU നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി
⬤ വിജ്ഞാപന നമ്പർ : CRSP (2)-667/15
⬤ തസ്തിക : ഫാം ഓഫീസർ ഗ്രേഡ് II
⬤ ഒഴിവുകൾ : 03
⬤ തിരഞ്ഞെടുപ്പ് : അഭിമുഖം വഴി
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://www.kau.in/
ശമ്പള വിവരങ്ങൾ
അഭിമുഖം വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിദിനം 735 രൂപ വേദനം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
B.Sc അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് ആഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 15ന് രാവിലെ 11:30 മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
⬤ 59 ദിവസത്തേക്ക് താൽക്കാലിക നിയമനമാണ് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി നടത്തുന്നത്.
⬤ അഭിമുഖത്തിന് ഹാജരാക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരാക്കണം.
⬤ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം " cardamom Research Station, Pampadumpara, Idukki district, Kerala, 685 553 "
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04868 236263