കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala High Court ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 10 ഒഴിവുകളിലേക്കാണ് കേരള ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. Kerala government jobs ന് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നിങ്ങൾ നേടിയാൽ 2020 ഒൿടോബർ 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️ സഥാപനം : കേരള ഹൈക്കോടതി
✏️ വിജ്ഞാപന നമ്പർ : REC3-17848/2020
✏️ ആകെ ഒഴിവുകൾ : 10
✏️ പോസ്റ്റിന്റെ പേര് : ഓഫീസ് അറ്റൻഡർ
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷ സമർപ്പിച്ച് തുടങ്ങേണ്ട തീയതി : 24/09/2020
✏️ അവസാന തീയതി : 14/10/2020
ഒഴിവുകളുടെ വിവരങ്ങൾ
കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ആകെ 10 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതകൾ നേടിയാൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രായപരിധി വിവരങ്ങൾ
▪️ 28 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
പ്രതിമാസ ശമ്പളം
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 16500 രൂപ മുതൽ 35700 രൂപ വരെ ശമ്പളം ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താംക്ലാസ് വിജയിച്ചിരിക്കണം. ബിരുദം മറ്റു ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 24 മുതൽ ഒൿടോബർ 14 വരെ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് അപേക്ഷകർ നിർബന്ധമായും വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.