സ്കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) ആസ്ഥാന കാര്യാലയത്തിലെ എമർജൻസി മെഡിക്കൽ പ്രൊജക്ട് 108 വിഭാഗത്തിലേക്ക് സ്കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 26 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്
✏️ സഥാപനം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്
✏️ വിജ്ഞാപന നമ്പർ : KMSCL/HR/97/2020
✏️ പോസ്റ്റിന്റെ പേര് : സ്കിൽഡ് അസിസ്റ്റന്റ്
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
✏️ ജോലി തരം : കേരള സർക്കാർ
✏️ അവസാന തീയതി : 29/09/2020
പ്രായപരിധി വിവരങ്ങൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 01/01/1984 നോ അതിനുശേഷമോ ജനിച്ച വ്യക്തികൾ ആയിരിക്കണം.
ശമ്പളം വിവരങ്ങൾ
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 630 രൂപ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
➢ പ്ലസ് ടു വിജയം
➢ എം എസ് ഓഫീസ് കൈകാര്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം അഭികാമ്യം
➢ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
➢ എമർജൻസി ആംബുലൻസ് സർവീസ് സെന്ററുമായി ബന്ധപ്പെട്ടുള്ള ഡാറ്റാ അനാലിസിസിലും ഡാറ്റാ മാനേജ്മെന്റിലുമുള്ള പ്രവർത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➢ യോഗ്യരും, താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 26 ന് മുൻപ് ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കണം.
➢ ഉദ്യോഗാർത്ഥികൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ വെബ്സൈറ്റിലുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം careers@kmscl.kerala.gov.in
➢ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക