കേരള പബ്ലിക് സർവീസ് കമ്മീഷൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020
കേരള psc കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന് കീഴിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.
ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ടിട്ടുള്ള വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ
⬤ CATEGORY NO: 99/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : ഡയറക്ട് റിക്രൂട്ട്മെന്റ്
⬤ അവസാന തീയതി : 21/10/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
പ്രായപരിധി
18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
1. പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം
2. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് KGTE/MGTE അല്ലെങ്കിൽ തത്തുല്യം. കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യം
3. ടൈപ്പ് റൈറ്റിംഗ് മലയാളം KGTE അല്ലെങ്കിൽ തത്തുല്യം.
4. Shorthand ഇംഗ്ലീഷ്(Higher) KGTE/MGTE അല്ലെങ്കിൽ തത്തുല്യം
5. Shorthand മലയാളം (Lower) KGTE
ശമ്പള വിവരങ്ങൾ
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10480 മുതൽ 18300 രൂപ വരെ ശമ്പളം ലഭിക്കും.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ ഒരു ഒഴിവിലേക്കാണ് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന് കീഴിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ Psc പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
▪️ മൊബൈൽ വഴി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം.
▪️ അപേക്ഷികുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.