Posts

Kerala PSC freejobalert recrutement 2020 -Sales Assistant vacancies

കേരള പബ്ലിക് സർവീസ്  കമ്മീഷൻ സെയിൽസ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള psc കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാരിന് കീഴിൽ ഒരു ഗവണ്മെന്റ് ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്. 


ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ടിട്ടുള്ള വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

⬤ സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ

⬤ CATEGORY NO: 105/2020

⬤ ജോലി തരം : Kerala government 

⬤ പോസ്റ്റിന്റെ പേര് : സെയിൽസ് അസിസ്റ്റന്റ്

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

⬤ റിക്രൂട്ട്മെന്റ് തരം : ഡയറക്ട് റിക്രൂട്ട്മെന്റ്

⬤ അവസാന തീയതി : 21/10/2020

⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in

ഒഴിവുകളുടെ വിവരങ്ങൾ

കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. നിലവിൽ ഓരോ ജില്ലകളിലേക്കും ഉള്ള ഒഴിവുകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് വിജയിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ശമ്പള വിവരങ്ങൾ

സെയിൽസ് അസിസ്റ്റന്റ്  തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16500 മുതൽ 35700 രൂപ വരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

▪️ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ Psc പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ് 

▪️ അപേക്ഷികുന്നതിന് മുൻപ്  ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs