എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ചിക് സെക്സർ ഒഴിവിലേക്ക് നിയമനം
ചിക് സെക്സർ ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ കേരള സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി അല്ലെങ്കിൽ നോൺ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ചിക് സെക്സർ പോസ്റ്റിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 20 വരെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രായ പരിധി വിവരങ്ങൾ
ബന്ധപ്പെട്ട പോസ്റ്റിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥി 18 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തി ആയിരിക്കണം.
ശമ്പളം വിവരങ്ങൾ
ചിക് സെക്സർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,000 മുതൽ 45 1800 രൂപ വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ചിക് സെക്സർ കോഴ്സ് സർട്ടിഫിക്കറ്റ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 20 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്യണം
▪️ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
▪️ പേര് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉദ്യോഗാർത്ഥി അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.