അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു
തൃശ്ശൂർ ജില്ലയിലെ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പോസ്റ്റിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 29 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത
ബിരുദം + രണ്ടു വർഷത്തെ മാധ്യമ പ്രവർത്തന പരിചയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കണം.
▪️ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഡോക്യുമെന്റ് പകർപ്പ് ഉൾപ്പെടുത്തണം.
▪️ അപേക്ഷ സമർപ്പിക്കേണ്ട ഈമെയിൽ വിലാസം : diothrissur@gmail.com